MA 3 - പ്രസിഡൻ്റ് സിമുലേറ്റർ

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 7
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ഗെയിമിനെക്കുറിച്ച്

നിങ്ങളൊരു നേതാവാകുകയും ഒരു രാജ്യം ഭരിക്കുകയും ചെയ്യുന്ന ഒരു പുതുയുഗ തന്ത്ര ഗെയിമാണ് മോഡേൺ ഏജ് 3 - പ്രസിഡൻ്റ് സിമുലേറ്റർ. ഈ സൗജന്യമായ ഐതിഹാസിക പോരാട്ട യുദ്ധതന്ത്ര ഗെയിമിൽ, നിങ്ങൾക്ക് തത്സമയം നിങ്ങളുടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കാനും ശക്തരായ എതിരാളികളോട് യുദ്ധം ചെയ്യാനും അവരെ പരാജയപ്പെടുത്താനും കഴിയും. നിങ്ങളുടെ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുക, കൂടുതൽ ശക്തരായ ശത്രുക്കളോട് പോരാടുക, നിങ്ങളുടെ നയതന്ത്ര ശേഷികളും നൈപുണ്യങ്ങളും പ്രകടിപ്പിക്കുക!

രാജ്യങ്ങൾ ആക്രമിക്കുകയും വൻ‌കരകൾ കീഴടക്കുകയും യുദ്ധങ്ങളെയും ദുരന്തങ്ങളെയും അതിജീവിക്കുകയും ശക്തമായൊരു നാഗരികതയായി പരിണമിക്കുകയും അതിനെ കെട്ടിപ്പടുക്കുകയും ചെയ്യുക!

💵 സാമ്പത്തിക വികസനം

സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുക, മന്ത്രിമാരെ നിയമിക്കുക, സർക്കാർ രൂപീകരിക്കുക, നികുതി ചുമത്തുക, വായ്‌പകൾ നൽകുകയും തിരിച്ചടയ്‌ക്കുകയും ചെയ്യുക. ഭക്ഷണവും സ്വർണ്ണവും ഇരുമ്പും എണ്ണയും യുറേനിയവും ഉൽപ്പാദിപ്പിക്കുക. പ്ലാൻ്റുകളും ഖനികളും പടുകൂറ്റൻ യന്ത്രങ്ങളും ഫാക്‌ടറികളും നിർമ്മിക്കുക. വൈദ്യുതി നിലയങ്ങളും ബദൽ ഊർജ്ജ സ്രോതസ്സുകളും നിർമ്മിക്കുക. കൂടുതൽ ലാഭത്തിനായി മറ്റ് രാജ്യങ്ങളുമായി വ്യാപാരം നടത്തുക, മികച്ച ഡീലുകൾ ലഭിക്കുന്നതിന് സാമ്പത്തിക സാങ്കേതികവിദ്യകൾ ഗവേഷണം ചെയ്യുക!

നിങ്ങളുടെ രാജ്യത്തിൻ്റെ വികസനത്തിൻ്റെ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ശാസ്‌ത്രം, ഗവേഷണം, സംസ്‌കാരം, കായികം, ഭവന സൗകര്യങ്ങൾ, നീതി എന്നിങ്ങനെയുള്ള എല്ലാ വശങ്ങളും കൈകാര്യം ചെയ്യുക

🪖 മിലിറ്ററിയെ വികസിപ്പിക്കൽ

പടക്കളത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിന് ഒരു അജയ്യമായ സൈന്യത്തെ കെട്ടിപ്പടുക്കുക, സൈനികരെ പരിശീലിപ്പിക്കുക, മിലിറ്ററി ഫെസിലിറ്റികൾ നിർമ്മിക്കുക. ആഭ്യന്തര ഭദ്രതയും സുരക്ഷയും കൈകാര്യം ചെയ്യുക: പ്രതിരോധ മന്ത്രാലയം, സുരക്ഷാ സേവനം, പോലീസ്, നാഷണൽ ഗാർഡ്.
സ്വന്തമായൊരു ആണവ പദ്ധതി രൂപപ്പെടുത്തുക!

ഊഴമനുസരിച്ചുള്ള യുദ്ധങ്ങളിൽ പങ്കെടുക്കുക, പടക്കളത്തിൽ ശത്രുക്കളെ പരാജയപ്പെടുത്തുക, അട്ടിമറി നടത്തുക, ചാരന്മാരെ അയയ്‌ക്കുക, ആണവാക്രമണങ്ങൾ നടത്തുക!

🏛️ നയതന്ത്ര രൂപീകരണം

ഒരു നയതന്ത്ര ഗുരുവായി മാറുക, സൈനിക സഖ്യങ്ങളിലും കരാറുകളിലും ഒപ്പിടുക, എംബസികൾ നിർമ്മിക്കുക, വ്യാപാര ഉടമ്പടികൾ രൂപപ്പെടുത്തുക. ഐക്യരാഷ്‌ട്രസഭയിലെ വ്യത്യസ്‌ത ശക്തികളെ പുതിയ തീരുമാനങ്ങളെടുക്കാൻ നിർബന്ധിക്കുക, ജീവിതങ്ങളെ മാറ്റി മറിക്കുന്ന തരത്തിൽ വോട്ടെടുപ്പിൽ നിർണ്ണായക ശക്തിയാവുക: യുദ്ധ നിരോധനം, ആയുധ ഉൽപ്പാദനം, ആയുധ വിൽപ്പന ഉപരോധം, അധിനിവേശ പ്രമേയങ്ങൾ. രാഷ്‌ട്രങ്ങളെ പിന്തുണയ്‌ക്കുകയോ അപലപിക്കുകയോ ചെയ്യുക, നാവിക നീക്കങ്ങൾ തടസ്സപ്പെടുത്തുക, സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുക!

സൗമ്യമായ അധികാരവും ദീർഘകാല തന്ത്രങ്ങളും ഉപയോഗിച്ച്, അക്രമ സംഭവങ്ങൾ ഒന്നുമില്ലാതെ ലോക നാഗരികതയെ അതിവേഗം നശിപ്പിക്കുക!

🌟 ആത്യന്തിക വിജയം

എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് ഗെയിമിൽ ഒന്നാമതെത്തുക:

⚔️ സൈനിക വിജയം – എല്ലാ 180 രാഷ്‌ട്രങ്ങളെയും പിടിച്ചെടുക്കുക
🛐 മതപരമായ വിജയം – ലോകമെമ്പാടും നിങ്ങളുടെ മതവിശ്വാസം പ്രചരിപ്പിക്കുക
🗽 ആശയപരമായ വിജയം – എല്ലാ രാജ്യങ്ങളിലും തികവുറ്റൊരു സമൂഹത്തെ രൂപപ്പെടുത്തുക
വരുമാനം, സൈനിക ശക്തി, ജനസംഖ്യ, വ്യാവസായിക വികസനം എന്നിവയിൽ ലോകത്ത് ഒന്നാം സ്ഥാനം കൈവരിക്കുക. മറ്റ് പ്ലെയർമാരുമായി ചാറ്റ് ചെയ്‌ത് നിങ്ങളുടെ അനുഭവം പങ്കിടുകയും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയും ചെയ്യുക. പുതിയ എന്തെങ്കിലും സൃഷ്ടിക്കാൻ പഴയത് നശിപ്പിക്കുന്നത് ആസ്വദിക്കുക അല്ലെങ്കിൽ ജീവസുറ്റ ലോകങ്ങളെ ആസ്വദിക്കുക! നാഗരികതയ്‌ക്ക് പുതിയൊരു സൂര്യോദയമുണ്ടാക്കുക, പുതിയ ചരിത്രം എഴുതുക!

ഏറ്റവും മികച്ച വേൾഡ് പ്രസിഡൻ്റ് സിമുലേഷൻ പ്ലേ ചെയ്യൂ, ഒരു യഥാർത്ഥ നേതാവാകൂ, നിങ്ങളുടെ സ്വപ്‌നങ്ങളുടെ ലോകം കെട്ടിപ്പടുക്കൂ!

Wi-Fi കണക്ഷനോ ഇൻ്റർനെറ്റ് കണക്ഷനോ ഇല്ലാതെ നിങ്ങൾക്ക് MA 3 - പ്രസിഡൻ്റ് സിമുലേറ്റർ ഓഫ്‌ലൈനിൽ പ്ലേ ചെയ്യാം

മോഡേൺ ഏജ് 3 - പ്രസിഡൻ്റ് സിമുലേറ്റർ സൗജന്യമായി ഡൗൺലോഡ് ചെയ്യുക!


*ഗെയിം വിനോദ ഉദ്ദേശ്യങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. യഥാർത്ഥ ലോകവുമായും യഥാർത്ഥ ആളുകളുമായും ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങളുമായും എന്തെങ്കിലും സാമ്യം ഉണ്ടെങ്കിൽ അത് തീർത്തും യാദൃച്ഛികമാണ്*


ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്‌പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഓഗ 21

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, ആപ്പ് ആക്റ്റിവിറ്റി എന്നിവയും മറ്റ് 2 എണ്ണവും
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല