നിങ്ങൾ പുതിയ വെല്ലുവിളികൾ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരായ എതിരാളികളോട് പോരാടുകയും ഊഴം അനുസരിച്ച് യുദ്ധങ്ങൾക്ക് നേതൃത്വം നൽകുകയും നിങ്ങളുടെ പ്രസിഡൻ്റ് പദവി പരിരക്ഷിക്കുകയും ചെയ്യുന്ന 'ഹിറ്റ് എപ്പിക് കോംബാറ്റ് സ്‌ട്രാറ്റജി ഗെയിം അഡ്വഞ്ചർ' പ്ലേ ചെയ്യുക. രാജ്യങ്ങൾ ആക്രമിച്ച് കീഴടക്കുകയും തഴച്ച് വളരുന്നൊരു സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയിലും സംസ്‌ക്കാരത്തിലും സൈനിക ശക്തിയിലും ഒന്നാം സ്ഥാനത്തിനായി മത്സരിക്കുകയും ചെയ്യുക
ഒരു യഥാർത്ഥ പ്രസിഡൻ്റാകാനും യഥാർത്ഥ രാഷ്‌ട്രീയ സംഭവവികാസങ്ങൾക്ക് നേതൃത്വം നൽകാനും നിങ്ങളുടെ നാഗരികത സുസംഘടിതമാക്കാനുമുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് 'മോഡേൺ എയ്‌ജ് 2 - പ്രസിഡൻ്റ് സിമുലേറ്റർ'. ജനതയെയും നയതന്ത്രത്തെയും സാമ്പത്തികകാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിനായി, ഏറ്റവും മികച്ച ഈ സിംഗിൾ പ്ലേയർ ഗെയിമിൽ നിങ്ങളുടെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയും പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുകയും ചെയ്യുക
ജനതയെ നിയന്ത്രിക്കുക
കലാപങ്ങളും പ്രതിഷേധങ്ങളും വിപ്ലവങ്ങളും ഒഴിവാക്കാൻ പ്രസിഡൻ്റിൻ്റെ റേറ്റിംഗ് നിരീക്ഷിക്കുക. ഫാക്‌ടറികളും ഖനികളും ഫാമുകളും ബേക്കറികളും പൂന്തോട്ടങ്ങളും പവർ പ്ലാൻ്റുകളും എണ്ണക്കിണറുകളും ഹരിതഗൃഹങ്ങളും പവർ പ്ലാൻ്റുകളും ഹരിതോർജ്ജവും നിർമ്മിക്കുക. സാംസ്‌ക്കാരിക മന്ത്രാലയത്തിന് ധനസഹായം നൽകുക; കച്ചേരികളും ഫിലിം ഫെസ്റ്റിവലുകളും കാർണിവലുകളും ഡേവിസ് കപ്പും ഫിഫ വേൾഡ് കപ്പും ഒളിമ്പിക് ഗെയിംസും നടത്തുക
മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുക
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, സാംസ്‌ക്കാരികം, കായികം, നീതിന്യായം, പോലീസ്, പ്രതിരോധം, സെക്യൂരിറ്റി സർവീസ്, ദേശീയ സുരക്ഷ എന്നിവയുടെ മന്ത്രാലയങ്ങൾക്കും പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റുള്ളവയ്‌ക്കും ധനസഹായം നൽകുകയും അവയെ വികസിപ്പിക്കുകയും ചെയ്യുക. ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു ലോക ടൂറിസം കേന്ദ്രമാക്കി നിങ്ങളുടെ രാജ്യത്തെ മാറ്റുന്നതിനായി ടൂറിസം മന്ത്രാലയം വികസിപ്പിക്കുക. ഈഫൽ ടവർ, കൊളോസിയം, ബിഗ് ബെൻ, സ്റ്റാച്യു ഓഫ് ലിബർട്ടി എന്നിങ്ങനെയുള്ള ലോകാത്ഭുതങ്ങൾ നിർമ്മിക്കുക
സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കുക
നികുതികൾ കൈകാര്യം ചെയ്യുക, പലിശ വാങ്ങിക്കൊണ്ട് വായ്‌പ നൽകുക, ചരക്കുകളും വിഭവസാമഗ്രികളും വ്യാപാരം ചെയ്യുക, സഹായം ചോദിക്കുക, വായ്‌പകൾ എടുക്കുക, പുതിയ സാമ്പത്തിക സാങ്കേതികവിദ്യകളിൽ ഗവേഷണം നടത്തുക.
യുദ്ധസാമഗ്രികൾ
സൈന്യത്തെയും നാവികസേനയെയും കെട്ടിപ്പടുക്കുക, സൈനികർക്ക് പരിശീലനം നൽകുക, യുദ്ധങ്ങളിൽ നിന്ന് അനുഭവം സ്വായത്തമാക്കുക, അട്ടിമറിക്കാരെയും ചാരന്മാരെയും അയയ്‌ക്കുക, പുതിയ യുദ്ധ സാങ്കേതികവിദ്യകളിൽ ഗവേഷണം നടത്തുക. ബാരക്കുകളും ആയുധപ്പുരകളും വ്യോമതാവളങ്ങളും ഹാംഗറുകളും കപ്പൽശാലകളും വെയർഹൗസുകളും നിർമ്മിക്കുക. ആണവായുധങ്ങളെ കുറിച്ച് പഠിക്കുകയും അവ നിർമ്മിക്കുകയും ചെയ്യുക, ശത്രുവിനെതിരെ ഒരു ആണവ ആക്രമണം നടത്തുക!
അന്തർദ്ദേശീയ രാഷ്‌ട്രീയം
മറ്റ് രാജ്യങ്ങൾക്കിടയിൽ നിന്ന് സുഹൃത്തുക്കളെ കണ്ടെത്തുകയും അന്താരാഷ്‌ട്ര സംഘടനകളിൽ ചേരുകയും പരസ്‌പരം ആക്രമിക്കില്ലെന്ന സഖ്യകരാറുകളിലും പ്രതിരോധ സഖ്യങ്ങളിലും വ്യാപാര ഗവേഷണ ഉടമ്പടികളിലും ഏർപ്പെടുകയും എംബസികൾ തുറക്കുകയും ചെയ്യുക. യുഎന്നിലും യുഎൻ സുരക്ഷാ കൗൺസിലിലും വോട്ട് ചെയ്യുക, ഉപരോധങ്ങൾ ഏർപ്പെടുത്തുക, വോട്ടിംഗിനായി പ്രമേയങ്ങൾ നിർദ്ദേശിക്കുക
വെല്ലുവിളികൾ അഭിമുഖീകരിക്കുക
കടൽക്കൊള്ളക്കാരിൽ നിന്നും ഭീകരവാദികളിൽ നിന്നുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക, ദുരന്തങ്ങൾക്കും പകർച്ചവ്യാധികൾക്കും മഹാമാരികൾക്കും പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും സാമ്പത്തിക മാന്ദ്യങ്ങൾക്കും എതിരെ പോരാടുക. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പൗരന്മാരെ സഹായിക്കാൻ ഒരു യഥാർത്ഥ പ്രസിഡൻ്റും നേതാവും എപ്പോഴും സന്നദ്ധത കാണിക്കും
നിങ്ങളുടെ രാഷ്‌ട്രത്തെ, ലോകത്തിലെ ഏറ്റവും പ്രശസ്‌തവും കരുത്തുറ്റതുമായി മാറ്റുക, ഏറ്റവും മികച്ച പ്രസിഡൻ്റാകുക!
*ഈ ഗെയിം വിനോദ ഉദ്ദേശ്യങ്ങൾക്കായി മാത്രം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതാണ്. യഥാർത്ഥ ലോകം, യഥാർത്ഥ ആളുകൾ, ജിയോപൊളിറ്റിക്കൽ സാഹചര്യങ്ങൾ എന്നിവയുമായുള്ള എന്തെങ്കിലും തരത്തിലുള്ള സാമ്യങ്ങൾ തീർത്തും യാദൃച്ഛികമാണ്*
ഈ ഗെയിം, iOS-ലും iPhone-ലും iPad-ലും PC-യിലും ലഭ്യമാണ്
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
*** Benefits of premium version: ***
1. You’ll be able to play as any available country
2. No ads
3. +100% to day play speed button available
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 15